Sunday, 12 August 2012

പാലക്കുഴ സ്‌കൂളില്‍ വീണ്ടും 2012

പാലക്കുഴ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി അധ്യാപക കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്നു രാവിലെ വീട്ടില്‍ നിന്നും ഭാര്യക്കും മക്കള്‍ക്കുമൊപ്പം പുറപ്പെടുമ്പോള്‍ പഴയ കൂട്ടുകാരെ ആരെയെങ്കിലും കണ്ടെത്താനുകുമോയെന്നായിരുന്നു ചിന്ത. 1971 മുതല്‍ 1990 വരെയുള്ള 20 എസ്‌എസ്‌എല്‍സി ബാച്ചുകളിലായി 3442 പേരാണ്‌ ഉണ്ടായിരുന്നത്‌. ആയിരത്തോളം പേര്‍ എത്തുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ.


Add caption

ഞങ്ങളുടേത്‌ ഇക്കൂട്ടത്തില്‍ അവസാന ബാച്ചാണ്‌. 1990 ബാച്ചില്‍ തന്നെ 350 പേരുണ്ടെന്ന്‌ പഴയ ഫോട്ടോയില്‍ വിരല്‍ വ'ച്ച്‌ എണ്ണി ഞാന്‍ മനസിലാക്കി. അതില്‍ പത്തു പേരെങ്കിലും എത്തുമോ ? അറിയില്ല. രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ സ്വാതി രാജേഷിന്റെയടുക്കല്‍ പേരു കൊടുത്ത്‌ പുറത്തിറങ്ങുമ്പോള്‍ അതാ തോമസ്‌ സാര്‍ ഊന്നു വടിയൊക്കെ കുത്തിപ്പിടി`ച്ച്‌ പുറത്തിറങ്ങി നില്‍ക്കുന്നു. അടുത്ത്‌ കൊണ്ടു വന്ന്‌ നിര്‍ത്തിയ ഇന്നോവയുടെ മുന്‍ സീറ്റില്‍ കയറാനൊരുങ്ങുന്ന അദ്ദേഹത്തിന്റെ അടുക്കല്‍ ഞാന്‍ ഓടിയെത്തി. അടുത്ത ഒരു ബന്ധു മരിച്ചതിനാല്‍ മുഴുവന്‍ സമയം ഇരിക്കാന്‍ കഴിയാതെ സാര്‍ പോകാനൊരുങ്ങുകയാണ്‌.




എന്റെ തോളില്‍ കൈവച്ച്‌ സാര്‍ യാത്ര പറഞ്ഞ്‌ മടങ്ങുമ്പോള്‍ പഴയ 9 ബിയിലെ ഇംഗീഷ്‌ ക്‌ളാസ്‌ ഓര്‍ക്കുകയായിരുന്നു ഞാന്‍. ഇംഗീഷ്‌ ാസില്‍ മലയാളം പറയില്ല എന്ന്‌ നിര്‍ബന്ധമുണ്ടായിരുന്ന തോമസ്‌ സര്‍ എത്ര ലളിത സുന്ദരമായാണ്‌ ക്‌ളാസ്‌ എടുത്തിരുന്നതെന്ന്‌ ഞാന്‍ ഓര്‍മി`ച്ചു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഞാന്‍ വേദിയുടെ സമീപത്തേക്ക്‌ നടന്നു. അപ്പയുടെ പള്ളിക്കൂടം ആദ്യമായി നേരില്‍ കാണുന്നതിന്റെ ത്രില്ലിലായിരുന്നു ആഞ്ചലോയും ആന്റലും.

Add caption

വേദിയുടെ മുന്‍ നിരയില്‍അലങ്കരിച്ച കസേരകളില്‍ എന്റെ ഗുരുഭൂതര്‍ ഇരിക്കുന്നു. കെ.ഐ. സൈമണ്‍ സാര്‍, സഹോദരന്‍ കെ.ഐ. ഏബ്രഹാം സാര്‍ ,വര്‍ഗീസ്‌ സാര്‍, പൗലോസ്‌ സാര്‍, കേശവന്‍ സാര്‍, കൃഷ്‌ണന്‍ സാര്‍, 
ഡ്രോയിങ്‌ ജോസഫ്‌ സാര്‍,
സോജം ടീച്ചര്‍, ലിസമ്മ ടീച്ചര്‍, അമ്മിണി ടീച്ചര്‍, ലിസി ടീച്ചര്‍, ലക്ഷ്‌മിക്കുട്ടി ടീച്ചര്‍, മേരിക്കുട്ടി ടീച്ചര്‍, സൗദമ്മ ടീച്ചര്‍, സാറാമ്മ ടീച്ചര്‍, ....എല്ലാവരെയും വാര്‍ധക്യം ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു. ഫിസിക്‌സ്‌ പഠിപ്പിച്ചിരുന്ന ടി.സി. ജോണ്‍ സാര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സര്‍വീസിലിരിക്കെ മരിച്ചത്‌ ദുഖത്തോടെ ഞാനോര്‍ത്തു. എട്ടാം ാസില്‍ ബയോസ്‌, ലോഗോസ്‌ എന്ന്‌ മുഴങ്ങുന്ന ശബ്ദത്തില്‍ ബയോളജി പഠിപ്പിച്ച ജോസഫ്‌ സാറും കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മരണപ്പെട്ടു. ഞങ്ങള്‍ പാസ്‌ ഔട്ട്‌ ആയ വര്‍ഷമാണ്‌ സാര്‍ റിട്ടയര്‍ ചെയ്‌തത്‌.



എവിടെ ലക്ഷ്‌മണന്‍ സാറും ജോസ്‌ വര്‍ഗീസ്‌ സാറും വിജയകുമാരി ടീച്ചറും വസന്തകുമാരി ടീച്ചറും ? ജോണി, ലക്ഷ്‌മണന്‍, ജോസ്‌ വര്‍ഗീസ്‌ സാറന്മാര്‍ വരാത്തതെന്തെന്ന്‌ അറിയില്ല. തൊടുപുഴയില്‍ നിന്നുള്ള വിജയകുമാരി ടീച്ചറും വസന്തകുമാരി ടീച്ചറും മക്കള്‍ക്കൊപ്പം വിദേശത്താണെന്ന്‌ ലഞ്ച്‌ ബ്രേക്കിനിടെ സോജം ടീച്ചര്‍ എന്നോടു പറഞ്ഞു.

Add caption

പഴയ ചങ്ങാതിമാരെ തേടി 1990 സെക്ഷനില്‍ ഞങ്ങള്‍ പോയിരുന്നു. കാത്തിരുന്ന്‌ മടുത്ത ബിജു വി.എസ്‌. അതാ ഓടി വരുന്നു. ആരെയും കണ്ടില്ലല്ലോടാ .. വൈക്കത്ത്‌ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടറായ ബിജുവിന്റെ വാക്കുകളില്‍ നിരാശ. അധികം വൈകും മുന്‍പേ ഗിരീഷും സന്തോഷ്‌ ടി. ഗോപാലുമെത്തി. അതാ വരുന്നു ബിനോയി മാത്യു | കുടുംബസമേതം.പിന്നാലെ സിമി, സിനിമോള്‍ എന്നിവരും. ബിജു ജോണ്‍, സന്തോഷ്‌ കെ.കെ., ജോബി, സാനു, കൂത്താട്ടുകുളം സ്റ്റേഷനില്‍ പൊലീസുകാരനായ ദിലീപ്‌, എന്നിവരുമുണ്ട്‌.

Add caption

സ്‌കൂള്‍ അധ്യാപകനായ സാനു ഇപ്പോള്‍ ബിആര്‍സി ട്രെയിനറാണ്‌. സന്തോഷ്‌ കെ.കെയും ബിനോയി മാത|വും ഗള്‍ഫില്‍ നിന്ന്‌ അവധിക്ക്‌ എത്തിയിരിക്കുന്നു. ജോബി കടുത്തുരുത്തി ഐഎച്ച`്‌ആര്‍ഡിയില്‍?ഹെഡ്‌ ര്‍ക്ക്‌. തണ്ണീര്‍മുക്കം ഗവ. ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സാണ്‌ സിനിമോള്‍. ഗിരീഷ്‌ ഫിഷറീസ്‌ വകുപ്പില്‍, സന്തോഷ്‌ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. മിക്കവരും കുടുംബസമേതമാണ്‌. കുറെ നേരം കുശലാന്വേഷണം, ഉച്ചയൂണ്‌, ഫോട്ടോയെടുക്കല്‍, പിന്നെ പ്രോഗ്രാം കാണാനിരുന്നു.

പകല്‍ മുഴുവന്‍ നീണ്ട സംഗമത്തില്‍ കലാ പരിപാടികള്‍ക്ക്‌ ഇടം കുറവായിരുന്നു.
Add caption


  എങ്കിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി ട്രാക്ക്‌ പിന്നണിയില്‍ ഗിരീഷ്‌ ആലപിച്ച- vellichillum vithari thulli thulli _ ina _ 1982

Powered by mp3skull.comവെള്ളിച്ചില്ലും വിതറി..തുള്ളിതുള്ളി ഒഴുകും..ചിരിനുര വിതറും കാട്ടരുവി പറയാമോ- എന്നാരംഭിക്കുന്ന പഴയ സൂപ്പര്‍ഹിറ്റ്‌ ഗാനവും സ്‌കിറ്റില്‍ സാനുവിന്റെ കമ്പോണ്ടര്‍ വേഷവും വേദിയില്‍ 1990 ബാച്ചിന്റെ സാന്നിധ്യം അറിയിച്ചു.









ഇനി കൂടുതല്‍ വിവരങ്ങള്‍ മനോരമയിലെ എന്റെ വാര്‍ത്തയിലുണ്ട്‌. അത്‌ ദാ താഴെ..

കൂത്താട്ടുകുളം. ഞായറാഴ്‌ചയായിരുന്നിട്ടും പാലക്കുഴയില്‍ ഇന്നലെ പള്ളിക്കൂട മണികള്‍ മുഴങ്ങി. ഒന്നാം മണിയുടെ തുടര്‍നാദം കേട്ട്‌ വിദ്യാലയ മുറ്റത്തേക്ക്‌ ഓടിയണഞ്ഞ ഓര്‍മകള്‍ക്ക്‌ നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്നു.


 

വീണ്ടും-2012 എന്ന പേരില്‍ പാലക്കുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ നടന്ന പൂര്‍വ വിദ്യാര്‍ഥി, അധ്യാപക കുടുംബസംഗമത്തില്‍ ഇരുപതാണ്ടിലെ സ്‌മരണകളാണ്‌ ഇരമ്പിയത്‌. 1971 മുതല്‍ 1990 വരെയുള്ള എസ്‌എസ്‌എല്‍സി ബാച്ചുകളിലെ വിദ്യാര്‍ഥികള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍ എന്നിവരുടെ ഒത്തുചേരല്‍ അവിസ്‌മരണീയ അനുഭവമായി.
അ`ച്ചടക്കം ഉറപ്പാക്കാന്‍ ചൂരല്‍ വടി പിന്നിലൊളിപ്പി'ച്ച്‌ സ്‌കൂള്‍ വരാന്തകളില്‍ ചുറുചുറുക്കോടെ റോന്തു ചുറ്റിയിരുന്ന അധ്യാപക യൗവനങ്ങള്‍ ഊന്നുവടികളുടെ ബലത്തില്‍ വേദിക്കരികിലേക്ക്‌ പതുക്കെ നടന്നടുത്തപ്പോള്‍ വിശ്വാസം വരാത്ത മട്ടില്‍ എഴുന്നേറ്റ്‌ നിന്ന്‌ വരവേല്‍ക്കുകയായിരുന്നു കുട്ടിത്തം വിട്ടുമാറിയ ശിഷ്യ സമൂഹം. റഗുലര്‍ക്‌ളാസും  വൈകുന്നേരത്തെ എക്‌സ്‌ട്രാക്‌ളാസും ഇഴ ചേര്‍ത്ത പഴയൊരു ാസ്‌ ദിനത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ്‌ സംഗമം ഒരുക്കിയത്‌.
പരിപാടികളെ നിയന്ത്രിച്ചത്‌ ക്‌ളാസ്‌ പീരിയഡുകളിലെന്ന പോലെ മണിയൊച്ചയും. ആ പഴയ ചേങ്ങിലയില്‍ കൊട്ടുവടി അടിച്ചുണ്ടാക്കിയ മണിനാദം കേട്ടപ്പോള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ ചിറകടിക്കുകയായിരുന്നു പഴയ കൂട്ടുകാര്‍.
Add caption


 രാവിലെ മുന്‍ പ്രധാനാധ്യാപകന്‍ കെ.ഐ. ഏബ്രാഹം പതാക ഉയര്‍ത്തിയതോടെ ഒരു പകല്‍ നീണ്ട സംഗമത്തിന്‌ തുടക്കമായി. മുന്‍ പ്രധാനാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ സഹോദരന്‍ കെ.ഐ. സൈമണ്‍ പഴയ അസംബ്ലിയുടെ സ്‌മണയുണര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ കരം നിവര്‍ത്തിപ്പിടിച്ച്‌ സദസ്‌ അത്‌ ഏറ്റു ചൊല്ലി.



ഓര്‍മകള്‍ വീണ്ടും എന്ന ഗാനാഞ്‌ജലി ജോര്‍ജ്‌ ജേക്കബ്‌ അവതരിപ്പിച്ചു. ഡോ. ജയപ്രകാശ്‌ മാധവന്‍ ആരോഗ്യ ബോധവത്‌കരണ ക്‌ളാസെടുത്തു. പൂര്‍വ അധ്യാപകരെ അലങ്കരിച്ച ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരാക്കി സംഘാടക സമിതി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുപ്പത്‌ വര്‍ഷം മുന്‍പുള്ള സ്‌കൂള്‍ അനുഭവങ്ങള്‍ വേദിയില്‍ പുനരവതരിപ്പിച്ച സ്‌മൃതിരംഗത്തിന്‌ മനോജ്‌ കാരമല, എന്‍.സി. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. പി.എന്‍. ഹരിശര്‍മ ഗുരുപ്രണാമം എന്ന പരിപാടി അവതരിപ്പിച്ചു. പാലക്കുഴ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എ. തോമസ്‌ ഗുരുപ്രണാമം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ കലാപരിപാടികള്‍ അരങ്ങേറി.






ഉച്ചകഴിഞ്ഞ്‌ ചേര്‍ന്ന സംഗമ സമ്മേളനം ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ സന്ദേശം നല്‍കി. അഞ്ചര ലക്ഷം രൂപ ചിലവിട്ട്‌ പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയ മള്‍ട്ടി മീഡിയ ഡിജിറ്റല്‍ ാസ്‌ റൂം പി.ടി. തോമസ്‌ എംപി സ്‌കൂളിന്‌ സമര്‍പ്പിച്ചു. കാരുണ്യം കുടുംബസഹായനിധിയുടെ ഉദ്‌ഘാടനം ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എയും ധനസഹായ വിതരണം സാജു പോള്‍ എംഎല്‍എയും നിര്‍വഹിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി പൂര്‍വ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, മെംബര്‍ ആശ സനില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌ എന്നിവര്‍ വിതരണം ചെയ്‌തു.



മാത്യു സ്‌കറിയ, രാജു കുരുവിള, ഐസക്‌ ജോര്‍ജ്‌, പ്രിന്‍സ്‌ പോള്‍ ജോണ്‍, എ.എം. ജോണി, ടി.ജി. സോമന്‍, സാലി പീതാംബരന്‍, സിജി ബിനു, സാജു വര്‍ഗീസ്‌, ഷാജി പ്രഭാകരന്‍, വി. സന്തോഷ്‌കുമാര്‍, ജമുന രാമാനുജം, കെ.കെ. സരസമ്മ എന്നിവര്‍ പ്രസംഗിച്ചു.





Add caption


ദേശീയ ഗാനത്തിനൊടുവില്‍ ലാസ്റ്റ്‌ബെല്‍ അടിച്ചെങ്കിലും എക്‌സ്‌ട്രാ ക്‌ളാസ്‌ എന്ന പേരില്‍ ഒരു മണിക്കൂര്‍ കൂടി പരിപാടി തുടര്‍ന്നു. പുതുക്കിയ പരിചയം ഉറപ്പിക്കല്‍, വിലാസവും ഫോണ്‍ നമ്പറും ശേഖരിക്കല്‍ എന്നിവയാണ്‌ എക്‌സ്‌ടാ ക്‌ളാസില്‍ ഉള്‍പ്പെടുത്തിയിരുന്നു. 3442 വിദ്യാര്‍ഥികളാണ്‌ 20 വര്‍ഷത്തെ എസ്‌എസ്‌എല്‍സി ബാച്ചുകളിലുണ്ടായിരുന്നത്‌. പഴയ സുഹൃത്തുക്കളുടെ സമാഗമം എളുപ്പമാക്കാന്‍ സദസില്‍ ഓരോ ബാച്ചിനും പ്രത്യേകം ഇരിപ്പിട സൗകര്യം ഒരുക്കിയിരുന്നു. 1971 മുതലുള്ള പഴയ ബാച്ചുകളുടെ ചിത്രങ്ങള്‍ വേദിക്ക്‌ സമീപം പ്രദര്‍ശിപ്പിച്ചു. കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക്‌ അത്‌ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു 

4 comments:

  1. strength of music
    style of words
    cute of styles
    veendum
    palakuzhaku mathra swantham
    cngrats tijo

    ReplyDelete
  2. എന്റെ കൂട്ടുകാരാ നീ എന്റെ മറക്കാനാവാത്ത പഴയ സ്കൂൾ കാലത്തിലൂടെ പിന്നെയും കൂട്ടിക്കൊണ്ടു പോയതിനു നിന്നോട് താങ്ക്സ് പറഞ്ഞാൽ മതിയാവില്ല

    ReplyDelete
  3. നന്ദി പ്രിയ സുഹൃത്തേ.

    ReplyDelete