

അക്കാലത്തെ പ്രധാനദേശീയകക്ഷികളായ കോണ്‍ഗ്രസിനോ ജനതാദളിനോ വി.പി സിംഗിന്റെ ജനതാദള്‍ സര്‍ക്കാരിനെ പിന്താങ്ങുന്ന ബിജെപിക്കോ ഇടതുകക്ഷികള്‍ക്കോ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും അവയ്ക്ക് ബദലായാണ് ഭാ.അ.പ്ര-യെ അവതരിപ്പിച്ചിരിക്കുന്നതെന്നുമാണ് പ്രസംഗത്തിന്റെ കാതല്‍. അറുപതിനോടടുത്ത് പ്രായമുള്ളയാളാണ് ലാലാജി. മലയാളിയാണെങ്കിലും ഒരു ഉത്തരേന്ത്യന്‍ നേതാവിന്റെ കെട്ടും മട്ടുമൊക്കെയാണ് അദ്ദേഹത്തിന്. ഭാ.അ.പ്ര-യുടെ അനുയായികള്‍ ഓരോ ലഘുലേഖ കോളേജ് കുമാരന്മാരായ ഞങ്ങള്‍ക്ക് നല്കി. സംഘടനയുടെ ആശയവും കാഴ്ചപ്പാടും അതില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഭാരതത്തിലെ ഓരോ ഗ്രാമത്തിലും സംഘടനയ്ക്ക് യൂണിറ്റുകള്‍ ഉണ്ടാകണമെന്നും അതിന് താത്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും പറഞ്ഞ് ഒരു വിലാസവും നല്കിയിരിക്കുന്നു. തൃശൂരോ മറ്റോ ആണെന്ന് തോന്നുന്നു പാര്‍ട്ടിയുടെ ആസ്ഥാനം. പ്രസംഗമൊക്കെ അവസാനിപ്പിച്ച് സംഘം മടങ്ങി. ഞങ്ങളാകട്ടെ വീട്ടിലേക്കും. എനിയ്ക്ക് ആ പ്രസംഗത്തിലോ, സംഘടനയിലോ യാതൊരു താത്പര്യവും തോന്നിയില്ല. പ്രധാനമായും രണ്ട് കാരണങ്ങള്‍-1-അക്കാലത്ത് വിദ്യാര്‍ഥി സംഘടനാരംഗത്ത് കുറച്ചൊക്കെ സജീവമായിരുന്നു ഞാന്‍. ഞങ്ങളുടെ മാതൃസംഘടനയെയും ലാലാജിയുടെ പാര്‍ട്ടി കുറ്റപ്പെടുത്തുന്നുണ്ട്. 2-ഭാ.അ.പ്ര എന്ന അതിന്റെ ചതഞ്ഞ പേര്. പണ്ട് സ്കൂളില്‍ കണക്ക് പഠിക്കുമ്പോള്‍ കേട്ട ഉ.സാ.ഘ-യും ല.സാ.ഗു-വും പോലെ.
പണ്ട് സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ല.സാ.ഗു-ലഘുതമ സാധാരണ ഗുണിതം, ഉ.സാ.ഘ-ഉത്തമ സാധാരണ ഘടകം എന്നിങ്ങനെ ഞാന്‍ വീട്ടിലിരുന്ന് ചൊല്ലി പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അത് കേട്ടുകൊണ്ട് വന്ന എന്റെ പിതാവ് തമാശയായി പറഞ്ഞു. നന്നായി പഠിച്ചോ, ഇല്ലെങ്കില്‍ ഗു.വ.പ്ര-യാകും. (എന്നു വച്ചാല്‍ ഗുണം വരാന്‍ പ്രയാസം ആകുമെന്ന്). ഇക്കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കെ ഞാന്‍ നോട്ടീസ് എവിടെയോ കളഞ്ഞു. എന്നാല്‍ സാബുവിന്റെ മനസില്‍ ലഡു പൊട്ടി. അവന് അത് ഭദ്രമായി ബുക്കിനുള്ളില്‍ സൂക്ഷിച്ചുവച്ചു.


അക്കാലത്ത് എത്തിയ സര്‍ക്കസ് സംഘത്തിലെ പ്രധാനിയായിരുന്നു തമ്പി എന്നയാള്‍. ഒത്ത ശരീരഘടനയുമായി മസിലും പെരുപ്പിച്ച് നില്ക്കുന്ന തമ്പിയെ കണ്ടപ്പോള്‍ സാബുവിന് ബഹുമാനം. അന്ന് സര്‍ക്കസ് കണ്ട് മാതാപിതാക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം വീട്ടിലേക്ക് നടക്കുമ്പോള്‍ തമ്പിയോടുള്ള ആരാധന മൂത്ത് സാബു ഇങ്ങനെ പ്രഖ്യാപിച്ചു-`ഞാനാണ് തമ്പി'. കൂട്ടച്ചിരിക്കൊടുവില് സാബുവിനെ എല്ലാവരും തമ്പിയെന്ന് വിളിച്ചു. പിന്നീട് ആ പേര് അവന് ബാധ്യതയായി മാറുകയും ചെയ്തു.



അതുവരെ ഒരു സംഘടനയുടെയും പ്രകടനത്തിന് നിന്നു കൊടുക്കാത്ത സാബു അന്ന്

ഇനി ലാലാജിയിലേക്ക് തിരികെ വരാം. ഭാ.അ.പ്ര.യുടെ നോട്ടീസുമായാണ് സാബു പിറ്റേന്ന് ക്ലാസിലെത്തിയത്. ``എടാ ലാലാജി ഏതോ മുതലാളിയാണെന്ന് തോന്നുന്നു. കൈയിലുള്ള പൂത്ത പണം ചെലവാക്കാന്‍ ഒരു വഴി തേടി ഇറങ്ങിയിരിക്കുകയാ. നമുക്കൊരു യൂണിറ്റ് ഇട്ടാലോ ? ചെലവിനുള്ള കാശൊക്കെ പുള്ളി തരും.'' സാബു അവതരിപ്പിച്ച ആശയവും എനിക്ക് സ്വീകാര്യമായി തോന്നിയില്ല. ഞാന്‍ പറഞ്ഞു-``എനിക്ക് താത്പര്യമില്ല. നീ വേണേല്‍ നോക്കിക്കോ.''

ഏറെ പ്രതീക്ഷകളോടെ കത്ത് തയാറാക്കി കൂത്താട്ടുകുളം ടൗണില്‍ നിന്നും പോസ്റ്റ് ചെയ്തു.


അതിലെ സന്ദേശം ഏതാണ്ട് ഇപ്രകാരമായിരുന്നു.``പ്രിയ സുഹൃത്തേ, ഭാ.അ.പ്ര-യുടെ യൂണിറ്റ് രൂപീകരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള താങ്കളുടെ കത്ത് കിട്ടി. താങ്കളെപ്പോലെ ചുറുചുറുക്കുള്ള യുവാക്കളെയാണ് ഈ നാടിനും ഭാ.അ.പ്ര-ക്കും ആവശ്യം. രാജ്യപുരോഗതിക്ക് ഭാ.അ.പ്ര ശക്തിപ്പെടേണ്ടതുണ്ട്. സംഘടനയുടെ പ്രവര്‍ത്തനത്തിനാവശ്യമായ പണത്തിന്റെ ദൗര്‍ലഭ്യമാണ് നമ്മള് നേരിടുന്ന ഏറ്റവും വലിയപ്രശ്നം. അതിനാല്‍ കഴിയുന്നതും വേഗം താങ്കളാല്‍ കഴിയുന്ന സംഭാവന അയച്ചു തരിക.....'' കത്ത് വായിച്ച് തുടങ്ങിയ അവന് അടുത്ത് ഞാന്‍ മാത്രമേയുള്ളുവെന്ന് ഉറപ്പ് വരുത്തി. പിന്നെ അത് ചുരുട്ടി ദൂരേക്കെറിഞ്ഞു. എനിക്ക് ഉള്ളില്‍ ചിരിപൊട്ടി.
പിന്നീട് ഇക്കാര്യം സൂചിപ്പിക്കുമ്പേഴെല്ലാം അവന് വിഷയം മാറ്റി വിടും. എന്നിട്ട് അക്കാലത്ത്

ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ചെങ്ങന്നൂര്‍ ഡിപ്പോയില്‍ ദീര്‍ഘദൂര ബസുകളുടെ ഡ്രൈവറാണ് സാബു. ഇക്കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അവന് ജോലി കഴിഞ്ഞ് കൂത്താട്ടുകുളം ടൗണില്‍ നിന്നും എന്റെ ബൈക്കിന് പിന്നില്‍ കയറി. ആനുകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്ത് പോരുമ്പോള്‍ ആലുവ പോലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത് ശ്രദ്ധേയനായ ഹിമവല്‍ ഭദ്രാനന്ദ പുതിയ പാര്‍ട്ടി രൂപീകരിച്ച കാര്യവും ചര്‍ച്ചാവിഷയമായി. അപ്പോള്‍ ഞാന്‍ ലാലാജിയുടെ ഭാ.അ.പ്ര.യുടെ കാര്യം എടുത്തിട്ടു. 20 വര്‍ഷത്തോളം മുമ്പുള്ള ആ പഴയ സംഭവം ഓര്‍ത്ത് നിര്‍ത്താതെ ചിരിച്ചു കൊണ്ടാണ് ഞങ്ങള്‍ വീട്ടിലെത്തിയത്.
അന്ന് ആ മറുപടിക്കത്ത് കിട്ടിയതിന് ശേഷം ഒരിക്കല്‍ പോലും ലാലാജിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ചോ ഞങ്ങള്‍ കേട്ടിട്ടില്ല. അതേക്കുറിച്ച് എന്തെങ്കിലും പിടിയുള്ളവര്‍ അറിയിക്കുമല്ലോ.
അടുത്ത പഴങ്കഥയുമായി വീണ്ടും കാണും വരെ ഗുഡ്ബൈ.
നല്ല അനുഭവം. രസകരമായി വിവരിച്ചിരിക്കുന്നു. തുടരുമല്ലോ...
ReplyDeleteനന്ദി ഡോ. ആര്.കെ. ഇത് തുടരണമെന്ന് തന്നെയാണ് ആഗ്രഹം. സമയക്കുറവ് മാത്രമാണ് പ്രശ്നം.
ReplyDeleteസമയക്കുരവെന്നും പറഞ്ഞിരിക്കാണ്ടു അങ്ങു തുടരെന്റെ മാഷേ..
ReplyDeleteജീവിതത്തിന്റെ പിരിമുറുക്കങ്ങളല്ലാം ഒന്നയയാന്‍ ഇങ്ങനെത്തെ കുട്ടിക്കാലഅനുഭവങ്ങള് ഏറ്റവും നല്ല മരുന്നാണ്. അഭിനന്ദനങ്ങള്‍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
എഴുതാം ഷിന്റോ
ReplyDeleteഇഷ്ടപ്പെട്ടു. അടുത്ത പോസ്റ്റുകള്‍ക്ക് കാത്തിരിക്കുന്നു.
ReplyDeleteനന്ദി ഡോ. ബാബുരാജ്
ReplyDeleteസാബു chettane njan kantiittundello :D
ReplyDeleteഎവിടെ വച്ച് ?
ReplyDeleteവരട്ടെ ഇതുപോലെ പഴ കഥകളും കുട്ടുകാരും
ReplyDeleteടിജോ,
ReplyDeleteഒരു ഇര്പത്തു വര്‍ഷം പുറകിലേക്ക് പോയത് പോലെ. sabu വിന്റെ കഥകള്‍ എത്ര എത്ര.. "നീ ഓര്‍ക്കുന്നോ മോഡല്‍ ടെസ്ടിനു
"at last kaboolivalah was died എന്ന് എഴുട്ര്തി അവന് ഷോര്‍ട്ട് സ്റ്റോറി അവസാനിപ്പിച്ചത്.ഞാന്‍ ഇപ്പോഴും friendsinode പറഞ്ഞു ചിരിക്കാറുണ്ട്....good attempt....go ahead ....എല്ലാ ആശംസകളും
by
Sijumon Abraham...............Kuwait
valare nalla work ...congrats...waiting for balance....
ReplyDeleteG.R, Sijumon, Binu Thank you for your nice wrds and support. സിജുമോന്‍, ഹ..ഹ..ഹ നീയത് മറന്നിട്ടില്ല അല്ലേ. അവന് അന്നെഴുതിയ വാചകം ഇങ്ങിനെയായിരുന്നു. At the end of the story kaboolivalah was died. ഞാനാണ് അവന്റെ പേപ്പറില്‍ ഇത് കണ്ട് പിടിച്ചത്
ReplyDeleteബിനു സാര്‍ പറഞ്ഞു "പനിനീരില്‍ " കയറി നോക്കണമെന്നു. അവതരണ ശൈലി കൊള്ളാം.നന്നായിട്ടുണ്ട്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteപ്രോത്സാഹനങ്ങള്‍ക്ക് നന്ദി റെജി.
ReplyDeleteഹ ഹ അങ്ങെനെ സാബുവിന്റെ നേതാവ് മോഹവും പിന്നെ തിടുക്കത്തില്‍ panakkaran ആകാന്‍ ഉള്ള മോഹവും പൊലിഞ്ഞു...ലാലാജി ആരാ മോന്.. അടുപ്പില്‍ ഊതിയവന്റെ ബാക്ക് ഇല് ഊതുന്നവന്‍ തന്നെ...
ReplyDeletevaalu vechathinte munpil ithra pidichu ninna tijo kku ente "namovaaham"
ReplyDeleteNice one Tijo!!!
ReplyDeleteThank you Saju Yohannan.
ReplyDeleteപഴയ ഓർമ്മകളുടെ മധുരം, നന്ദി ടിജോ നന്നായി രിക്കുന്നു
ReplyDeleteബിനോയി. പ്രോൽസാഹനത്തിന് നന്ദി. ബ്ലോഗിലെ മറ്റു പേജുകൾ കൂടി വായിക്കുമല്ലോ
ReplyDeleteഅടിപൊളി .വർഷങ്ങൾക്കു ശേഷം മണിമല കോളേജിൽ എത്തിയ പ്രതീ തി . നന്നായിരിക്കുന്നു . നന്ദി റ്റി ജോ തു sരുക
ReplyDeleteഅടിപൊളി .വർഷങ്ങൾക്കു ശേഷം മണിമല കോളേജിൽ എത്തിയ പ്രതീ തി . നന്നായിരിക്കുന്നു . നന്ദി റ്റി ജോ തു sരുക
ReplyDeleteനന്ദി ബിജു
ReplyDeleteഞാൻ എപ്പോളും തെറ്റിച്ചിരുന്ന കുറച്ചു വാക്കുകൾ കൂടി കിട്ടി...
ReplyDeleteതലയണക്കൊപ്പം അവയും ചേർക്കുന്നു... ഇനിയും മുത്തുകൾ പെറുക്കാനായി വരും...
എഴുത്ത് ഗംഭീരമായിട്ടുണ്ട്... ഓർമ്മകളുടെ സുഗന്ധം.....
നന്ദി അന്ന
Delete